നിയന്ത്രണ രേഖയ്ക്കു സമീപം ഉന്നത ഉദ്യോഗസ്ഥനെ ജവാന്‍ കൊലപ്പെടുത്തി

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ജവാന്‍ വെടിവച്ചു കൊന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് രണ്ടുപേരും തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് വെടിവയ്പ്പുണ്ടായത്.
ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ബുച്ചര്‍ പോസ്റ്റില്‍ എട്ട് രാഷ്ട്രീയ റൈഫിള്‍സിന്റെ മേജര്‍ ശിക തപയാണു കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുവച്ചുതന്നെ മേജര്‍ മരിച്ചു. നായക് ജി. കതിരേശനാണു മേജറിനെ വെടിവച്ചത്.
പിന്നില്‍നിന്ന് എകെ 47 റൈഫിള്‍ ഉപയോഗിച്ചാണ് കതിരേശന്‍ വെടിവച്ചത്. ജോലിക്കിടയില്‍ കതിരേശന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മേജര്‍ തപയുടെ ശ്രദ്ധയില്‍പ്പെട്ടു. തന്ത്രപ്രധാനമായ സ്ഥലത്ത് ഇങ്ങനെ ചെയ്തതിനു മേജര്‍ കതിരേശനെ ശകാരിക്കുകയും മുന്നറിയിപ്പു നല്‍കുകയും ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. ഇതു കതിരേശനെ രോഷാകുലനാക്കി. ഇതേത്തുടര്‍ന്നാണു വെടിവച്ചത്.
https://www.facebook.com/Malayalivartha






















