മകനായി പിറന്നാള്‍ കേക്ക് വാങ്ങാന്‍ പോയ യുവാവ് തിരികെ എത്തിയത്....

മകന്റെ ഒന്നാം പിറന്നാളിന് കേക്ക് വാങ്ങാന്‍ പോയ യുവാവ് തിരികെ എത്തിയത് കണ്ടാല്‍ ഞെട്ടും. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗര്‍ സ്വദേശിയായ നസീം അഹമ്മദ്(23) ആണ് വെടിയേറ്റ് മരിച്ചത്. നസീമിനെ കൊലപ്പെടുത്തിയത് തന്റെ ബന്ധുക്കളാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ അയിഷ ആരോപിച്ചു.
ബാല്യകാല സുഹൃത്തുക്കളായ സനീമും അയിഷയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. നസീമിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് അയിഷ പിങ്കി കുമാറായിരുന്നു. അതിനാല്‍ തന്നെ നസീമുമായുള്ള വിവാഹം അവരുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
മറ്റൊരാളെ വിവാഹം കഴിക്കാന്‍ തന്റെ കുടുംബാംഗങ്ങള്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്ന് അയിഷ പറഞ്ഞു. എന്റെ കുടുംബാംഗങ്ങള്‍ എന്നെ മര്‍ദ്ദിച്ചു. മറ്റൊരാളെ വിവാഹം കഴിക്കാനായി അവര്‍ എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ എന്റെ ബാല്യകാല സുഹൃത്തായ നസീമിനെ വിവാഹം കഴിക്കുമെന്ന് തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നെന്ന് അയിഷ പറഞ്ഞു.
2015ല്‍ ഇരുവരും ഗ്രാമം വിടുകയും വിശാഖപട്ടണത്ത് താമസമാക്കുകയും ചെയ്തു. ഈദ് ആഘോഷിക്കാനായി കഴിഞ്ഞ മാസമാണ് ഇരുവരും ഗ്രാമത്തിലേക്ക് തിരിച്ചു വന്നത്. തുടര്‍ന്ന് മകന്റെ പിറന്നാള്‍ ആഘോഷിച്ച ശേഷം ആന്ധ്രയിലേക്ക് മടങ്ങാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.
വൈകുന്നേരം പിറന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള കേക്ക് വാങ്ങാനായി അമ്മാവനൊപ്പമാണ് നിസാം പുറത്ത് പോയത്. പ്രധാന റോഡില്‍ എത്തിയപ്പോള്‍ നാല് പേര്‍ തങ്ങളെ ആക്രമിച്ചുവെന്ന് നിസാമിന്റെ അമ്മാവന്‍ സനീര്‍ അഹമ്മദ് പറഞ്ഞു. നസീമിന്റെ ഭാര്യയുടെ ബന്ധുക്കള്‍ അടക്കമുള്ളവരായിരുന്നു അവര്‍. നിന്നെ കൊല്ലാനായി ഞങ്ങള്‍ കാത്തിരിക്കുകയായുരുന്നു എന്ന് പറഞ്ഞ് നിസാമിന് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha























