രാജ്യത്തിന് അഭിമാനം: റാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14 - മത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു

രാജ്യത്തിന് അഭിമാനം: റാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14 - മത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റാം നാഥ് ഇതുവരെ 65.56 ശതമാനം വോട്ട് നേടിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് മീരാ കുമാര്‍ 34.35 ശതമാനം വോട്ടു സ്വന്തമാക്കിക്കഴിഞ്ഞു.
പ്രവചനങ്ങള്‍ ശരിവച്ച് ലോക്‌സഭാ, രാജ്യസഭാ എംപിമാരില്‍ ഭൂരിപക്ഷവും എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാര്‍ മീരാ കുമാറിന് വോട്ടു ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുമാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് സ്വന്തമാക്കിയത്. എതിരാളിയായ മീരാ കുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് – ഏറ്റവും ഒടുവിലത്തെ ഫലം:
ലഭിച്ച വോട്ടുകളുടെ മൂല്യം:
റാം നാഥ് കോവിന്ദ് – 702644. മീരാ കുമാര്‍ – 367314.
അന്തിമഫലം വൈകിട്ട് അഞ്ചു മണിയോടെ പ്രഖ്യാപിക്കും. കോവിന്ദിന് മുന്നണിക്കു പുറത്തുനിന്നും പിന്തുണ ലഭിച്ചിരുന്നു. മൂന്നില്‍ രണ്ടിനടുത്ത ഭൂരിപക്ഷമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. അതിനിടെ, ഗുജറാത്തിലും ഗോവയിലും കോണ്‍ഗ്രസിന് വോട്ടു ചോര്‍ച്ചയുണ്ടായി. ഗുജറാത്തില്‍ 60 ല്‍ 49 പേരുടെയും ഗോവയില്‍ 17 എംഎല്‍എമാരില്‍ 11 പേരുടെയും പിന്തുണയാണ് മീരാ കുമാറിനു ലഭിച്ചത്.
രാവിലെ 11നാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടണ്ണല്‍ ആരംഭിച്ചത്. പാര്‍ലമെന്റിലെ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്. തുടര്‍ന്നു സംസ്ഥാന നിയമസഭകളില്‍ നിന്നെത്തിച്ച പെട്ടികളിലെ വോട്ടുകള്‍, സംസ്ഥാനങ്ങളുടെ പേരിന്റെ ഇംഗ്ലിഷ് അക്ഷരക്രമത്തിലും എണ്ണി തുടങ്ങി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമാണ് വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ ഏകദേശം 99%. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎല്‍എമാരുടെ വോട്ടു മൂല്യം.
https://www.facebook.com/Malayalivartha























