ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കാമെന്ന് സുപ്രീംകോടതി

ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെയാക്കമെന്ന് സുപ്രീംകോടതി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ അപേക്ഷയിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ജെ. എസ് കഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. പ്രധാന വിഷയങ്ങള്‍ പട്ടികപ്പെടുത്തി അതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ബെഞ്ച് അറിയിച്ചു. ബാബരി മസ്ജിദ് വിഷയം അടിയന്തര വാദം നടത്തേണ്ട വിഷയമാണെന്ന് സ്വാമി ചൂണ്ടികാട്ടി.
1992 ഡിസംബറിലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ പൊളിച്ചു നീക്കിയത്. രാമജന്‍മ ഭൂമിയാണെന്നും രാമക്ഷേത്രം നിര്‍മിക്കുമെന്നും പറഞ്ഞാണ് മസ്ജിദ് പൊളിച്ചത്. 2010ല്‍ അലഹാബാദ് ഹൈകോടതി രാംലാല, നിര്‍മോഹി അഖാരക്കും സുന്നി വഖഫ് ബോര്‍ഡിനും ഭൂമി തുല്യമായി വീതിച്ച് നല്‍കിയിരുന്നു. അതോടെ കേസ് അനിശ്ചിതത്വത്തിലായിരിക്കുകയായിരുന്നു.
കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍ക്കാന്‍ ഇരു കൂട്ടരും നടപടി സ്വീകരിക്കണമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളൊന്നും നടന്നില്ല. തുടര്‍ന്നാണ് കേസില്‍ പെട്ടെന്ന് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സ്വാമി അപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha























