വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോട് കാമുകന്റെ ക്രൂരത...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്‍ കാമുകിയെ കുത്തി കൊന്നു. കട് പാടി ഓക്‌സില്യം കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മോണിക്കയാണ് കാമുകന്‍ ഗോകുല്‍ നാഥിന്റെ കുത്തേറ്റ് മരിച്ചത്. തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. ഗോകുല്‍ നാഥും മോണിക്കയും കഴിഞ്ഞ 6 വര്‍ഷമായി പ്രണയത്തിലായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോകുല്‍ നാഥ് മോണിക്കയുടെ മാതാപിതാക്കളെ സമീപിച്ച് തങ്ങളുടെ വിവാഹം നടത്തി തരണമെന്ന് പറഞ്ഞു എന്നാല്‍ ഗോകുല്‍ നാഥിന് വിദ്യാഭ്യാസം ഇല്ലെന്ന് പറഞ്ഞ് മോണിക്കയുടെ മാതാപിതാക്കള്‍ മടക്കി അയച്ചു. പക്ഷെ ഇരുവരും പ്രണയത്തില്‍ ഉറച്ച് നിന്നു. എന്നാല്‍ കുറച്ചു നാളുകളായി ഗോകുല്‍ വിവാഹത്തിന് നിര്‍ബന്ധം പിടിക്കുമ്പോള്‍ മോണിക്ക തീരെ താല്പര്യം കാണിച്ചിരുന്നില്ല.
ചൊവ്വാഴ്ച വൈകിട്ട് കോളേജില്‍നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങവേ ഗോകുല്‍ നാഥ് മോണിക്കയെ കാണുകയും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു എന്നാല്‍ മോണിക്ക എതിര്‍ത്തു.ഇതിനെത്തുടര്‍ന്ന് പ്രകോപിതനായ ഗോകുല്‍ നാഥ് കയ്യിലുള്ള കത്തി ഉപയോഗിച്ച് മോണിക്കയെ കുത്തുകയായിരുന്നു. കഴുത്തിനാണ് മാരകമായി പരുക്കേറ്റത്. പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി.
ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അരയപ്പടി ഗ്രാമത്തിന് സമീപത്ത് നിന്ന് കണ്ടെത്തുവായിരുന്നു.തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പ്രതി ഗോകുല്‍ നാഥിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ബാംഗ്ലൂരില്‍ ദിവസവേതനത്തിന് ജോലി ചെയ്യുവായിരുന്നു പ്രതി ഗോകുല്‍നാഥ്. കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നാല്‍ പോലീസ് ഇത് തടഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha























