ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സമ്പൂര്‍ണ്ണ പരാജയം

മൂന്ന് സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സമ്പൂര്‍ണ പരാജയം. ഗോവയിലെ പനാജി, വാല്‍പോയ് മണ്ഡലങ്ങളിലും ഡല്‍ഹിയിലെ ബവാന, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്.
ഗോവയിലെ പനാജിയില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും വാല്‍പോയ് മണ്ഡലത്തില്‍നിന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെയും വിജയിച്ചു. പനാജിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരീഷ് ചോദന്‍കറിനെ 4803 വോട്ടുകള്‍ക്കാണ് പരീക്കര്‍ പരാജയപ്പെടുത്തിയത്. വാല്‍പോയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയി നായിക്കിനെതിരെ 10,066 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാണെയുടെ വിജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു വാല്‍പോയ്.
ഡല്‍ഹി ബവാനയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാം ചന്ദര്‍ വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വേദ് പ്രകാശിനെക്കാള്‍ 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാം ചന്ദറിന്റെ വിജയം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ ടി.ഡി.പി സ്ഥാനാര്‍ഥി ഭൂമ ബ്രഹ്മാനന്ദ റെഡ്ഡി വിജയിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ശില്പ മോഹന്‍ റെഡ്ഡിയെ 27,466 വോട്ടുകള്‍ക്കാണ് ഭൂമ ബ്രഹ്മാനന്ദ റെഡ്ഡി പരാജയപ്പെടുത്തിയത്. നന്ദ്യാലില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
https://www.facebook.com/Malayalivartha























