Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ദേരയെ ആരു നയിക്കും; വളര്‍ത്തുമകള്‍ ഹണിപ്രീതും മകന്‍ ജസ്മീതും വിപാസനയും രംഗത്ത്

28 AUGUST 2017 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

ഗുര്‍മീത് റാം റഹീമിന്റെ സാമ്രാജ്യത്തിന്റെ ഉള്ളറകളെക്കുറിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ല. ഒരു പക്ഷെ അടുത്ത അനുയായികള്‍ക്ക് പോലും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടാകില്ല. കടലുകണക്കെ വ്യാപിച്ചു കിടക്കുന്നതാണ് ആരേയും ഭയപ്പെടുത്തുന്നതാണ് ആ സാമ്രാജ്യം. ശതകോടികളുടെ ഗുണിതങ്ങളെക്കാള്‍ സ്വത്ത് വകയാണ് ഗുര്‍മീതിന്റെ സാമ്രാജ്യം.

ബലാത്സംഗക്കേസില്‍ കുടുങ്ങി ആശാന്‍ ഇരുമ്പഴിയെണ്ണുമ്പോള്‍ പുറത്ത് ചര്‍ച്ച സജീവമാകുകയാണ്. ആരാകും ദേര സച്ഛാ സൗദയെ നയിക്കുകയെന്നതിനപ്പുറം കോടികള്‍ വരുന്ന സാമ്രാജ്യം ഭരിക്കുകയെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ തര്‍ക്കമുണ്ടെന്നാണ് സൂചന. ദേരയുടെ ആത്മീയഗുരു സ്ഥാനത്ത് ഗുര്‍മീത് തുടരുമെങ്കിലും വിവിധ സ്ഥാപനങ്ങളുടെ അധികാരവും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ആരുടെ കൈയ്യിലാകുമെന്നതാണ് ചോദ്യം.

പ്രധാനമായും മൂന്ന് പേരുകളാണ് ഉയര്‍ന്നു വരുന്നത്. ഗുര്‍മീതിന്റെ മകന്‍ ജസ്മീത് സിങ്, വളര്‍ത്തുമകളെന്ന പേരില്‍ അറിയപ്പെടുന്ന ഗുര്‍മീതിന്റെ ഏറ്റവും പ്രിയ ശിഷ്യ ഹണി പ്രീതും ദേരയുടെ അധികാരസ്ഥാനങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സന്യാസിനി വിപാസനയുമാണ് ആ മൂന്നുപേര്‍.

ഗുര്‍മീതിനും ഭാര്യ ഹര്‍ജീത് കൗറിനും മൂന്നു മക്കളാണുള്ളത്. ഒരാണും രണ്ടു പെണ്ണും. മകനായ ജസ്മീത് സിങ് ബിസിനസ് രംഗത്തും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. പെണ്‍മക്കളായ ചരണ്‍ജിത്, അമര്‍പ്രീത് എന്നിവര്‍ വിവാഹിതരാണ്. അതുകൊണ്ടുതന്നെ പെണ്‍മക്കള്‍ അധികാരസ്ഥാനം കൈയ്യാളാനുള്ള സാധ്യത കുറവാണ്. സ്വാഭാവികമായി അധികാരകൈമാറ്റമെന്ന വാദമാണ് ജസ്മീതിന്റെ പിടിവള്ളി.

അച്ഛനു ശേഷം മകന്‍ എന്ന നാട്ടുനടപ്പിലാണ് കണ്ണ്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ദേരയുടെ ചരിത്രം ജസ്മീതിന് എതിരാണ്. 1948 മുതലുള്ള ദേരയുടെ ചരിത്രത്തില്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ അടുത്ത ഗുരുവാകാറില്ലെന്നതാണ് ദേരയിലെ ചരിത്രം. റാം റഹീം ഗുരുവായതും അങ്ങനെ തന്നെയാണ്.

എന്നാല്‍ 2007 ല്‍ ബലാത്സംഗക്കേസില്‍ നില്‍ക്കകളളിയില്ലാതായ ഗുര്‍മീത് മകനെ അനന്തരാവകാശിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൈമുതലാക്കിയുള്ള നീക്കങ്ങള്‍ക്കായിരിക്കും ജസ്മീത് നടത്തുക. ബിസിനസില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന ജസ്മീത് ആശ്രമകാര്യങ്ങളില്‍ എത്രത്തോളം മികവ് പുലര്‍ത്തുമെന്ന ആശങ്ക പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

മകന്‍ ജസ്മീതെന്നല്ല, മറ്റാരെക്കാളും ഗുര്‍മീതിന് പ്രീയപ്പെട്ടത് ഹണിപ്രീതാണെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. വളര്‍ത്തുമകളെന്ന വിശേഷണം പരസ്യമായി തന്നെ സ്വാമി ഹണിക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്വാമിയുടെ നിഴല്‍ പോലെയാണ് ഇവരുടെ സഞ്ചാരം. കോടതിയില്‍ ഹാജരാകാന്‍ വിമാനത്തില്‍ പറന്നപ്പോഴും സ്വാമിക്ക് കൂട്ടായി ഇവരുണ്ടായിരുന്നു. ഇന്ന് വിധി വന്ന ശേഷം ജയിലറയ്ക്കുള്ളില്‍ ഗുര്‍മീതിന് കൂട്ടായി താനുണ്ടാകണമെന്ന ആവശ്യം ഹണി പ്രീത് കോടതിയിലും ഉന്നയിച്ചിരുന്നു.

ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്. പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ ഈ വളര്‍ത്തുമകള്‍ ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

ആള്‍ദൈവത്തിന്റെ അപദാനങ്ങല്‍ വാഴ്ത്തിപ്പാടിയ മെസേജ് ടു ഗോഡ് എന്ന സിനിമയുടെ അണിയറയിലും ഹണിപ്രീത് തന്നെയായിരുന്നു. ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതലയായിരുന്നത്. 2009 ലാണ് ഇവരെ വളര്‍ത്തുമകളായി ഗുര്‍മീത് പ്രഖ്യാപിച്ചത്. ആശ്രമത്തിലെ അലിഖിത അധികാരത്തിന്റെ കാര്യത്തില്‍ മറ്റാരെക്കാളും ശക്ത ഹണിപ്രീതാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ വിവിധകോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നത് ഹണിയുടെ മുന്നോട്ട് പോക്കിനെ ബാധിക്കും.

ദേരയിലെ അധികാര സ്ഥാനങ്ങളില്‍ നിലവില്‍ രണ്ടാമതുള്ളത് ഗുരു ബ്രഹ്മചാരി വിപാസന എന്ന സന്യാസിനിയാണ്. മാനേജ്‌മെന്റ് സംഘത്തെ നയിക്കുന്നതും മറ്റാരുമല്ല. നമ്പാര്‍ദാര്‍ എന്നാണ് ഇവര്‍ പൊതുവെ അറിയപ്പെടുന്നത്. ഗുര്‍മീത് ജയിലില്‍ കഴിയുന്ന കാലത്തോളം വിപാസന അധികാരം കയ്യാളട്ടെയെന്ന ആവശ്യം ദേരയ്ക്കകത്ത് ശക്തമാണ്.

ഇരുമ്പഴിക്കുള്ളിലാണെങ്കിലും ദേര സച്ഛയില്‍ ഗുര്‍മീതിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാകില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ജയിലില്‍ കിടന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ശക്തിയായി ബലാത്സംഗസ്വാമി തുടരുമെങ്കിലും പേരിന് ഒരാള്‍ ഗുരുസ്ഥാനത്ത് എത്തേണ്ടിയിരിക്കുന്നു. അക്കാര്യത്തിലെ അവസാന വാക്ക് ഗുര്‍മീത് തന്നെയായിരിക്കുമെന്നുറപ്പാണ്. മകനോ, വളര്‍ത്തുമകളോ, സന്യാസിനിയോ ആരാണ് അധികാരസ്ഥാനത്തെത്തുമെന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 minute ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (7 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (21 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (32 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (35 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (53 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

Malayali Vartha Recommends