മാര്‍പാപ്പ ദക്ഷിണേഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം സ്ഥിരീകരിച്ചു. മ്യാന്‍മറിലും ബംഗ്ലാദേശിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം വത്തിക്കാന്‍ അറിയിച്ചിട്ടില്ല. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് വിവരം വെളിപ്പെടുത്തിയത്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.
ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഈ അപ്പസ്‌തോലിക സന്ദര്‍ശനം. നേരത്തെ ഭാരത കത്തോലിക്കാ മെത്രാന്‍ സഭ (സിബിസിഐ) മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. മ്യാന്‍മറില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. നേരത്തെ 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























