വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്കൂൾ ഡയറക്ടർക്കെതിരെ കേസ്

സ്കൂളുകളിൽ വിദ്യാർഥികൾക്കെതിരായ ആക്രണം തുടർക്കഥയാകുന്നു. രാജ്സഥാനിലെ സികർ ജില്ലയിൽ നിന്നാണ് ഏറ്റവുമൊടുവിൽ വരുന്ന റിപ്പോർട്ടുകൾ. സ്കൂൾ ഡയറക്ടറും അധ്യാപകനും ചേർന്ന് വിദ്യാർഥിനിയായ പതിനെട്ടുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതാണ് ഈ ശ്രേണിയിലെ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വാർത്ത. ഒഴിവുള്ള ദിവസങ്ങളിൽ സ്പെഷൽ ക്ലാസുകളുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടിയെ സ്കൂളിലേക്കു വിളിച്ചുവരുത്തിയശേഷമായിരുന്നു പീഡനമെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
പീഡനത്തെ തുടർന്ന് ഗർഭിണിയായ പെണ്‍കുട്ടിയെ ഡയറക്ടറും അധ്യാപകനും ചേർന്ന് ഷാഹ്പുരയിലെ ക്ലിനിക്കിലെത്തിച്ച് ഗർഭഛിദ്രത്തിനും വിധേയയാക്കി. ഗർഭഛിദ്രത്തിനുശേഷം പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.
ജയ്പൂരിലെ ആശുപത്രിയിൽ പെണ്‍കുട്ടി ഇപ്പോൾ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ ഡയറക്ടർ ഡോ.രജനിഷ് ശർമ, അധ്യാപകനായ ജഗത് സിംഗ് ഗുർജർ എന്നിവർക്കെതിരേ കൂട്ടബലാത്സംഗത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡയറക്ടർക്കും ഭാര്യക്കുമെതിരേ പെണ്‍കുട്ടിയുടെ അനുമതി കൂടാതെ ഗർഭഛിദ്രം നടത്തിയതിനും കേസെടുത്തു.
https://www.facebook.com/Malayalivartha


























