സുഷമാ സ്വരാജ് ട്രംപിന്റെ മകളുമായി കൂടി കാഴ്ച നടത്തി

ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതുസഭയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപുമായി കൂടിക്കാഴ്ച നടത്തി. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റ് 2017 യിലേക്കുള്ള അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുക ഇവാന്‍കയാണ്.
ഇരു രാജ്യങ്ങളിലെയും സ്ത്രീകളിലെ സംരഭകത്വ ശേഷിയെ കുറിച്ചും തൊഴില്‍ ശക്തി മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ഇവാന്‍കയും സുഷമ സ്വരാജും ചര്‍ച്ച നടത്തിയത്
ജി.ഇ.എസ് 2017, സ്ത്രീകളിലെ സംരഭകത്വം, തൊഴില്‍ശക്തി വര്‍ധിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള മികച്ച കൂടിക്കാഴ്ചയാണ് നടന്നതെന്ന് പിന്നീട് ഇവാന്‍ക ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഊര്‍ജ്വസ്വലയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു
.
ഹൈഹരാബാദില്‍ നവംബര്‍ 28 മുതല്‍ 30 വരെയാണ് ജി.ഇ.എസ് നടക്കുക. സംരംഭകരുടെയും നിക്ഷേപകരുടെയും ബിസിനസ് തലവന്മാരുടെയും വാര്‍ഷിക സമ്മേളനമാണ് ജി.ഇ.എസ്. ഐക്യരാഷ്ട്ര സഭ വാര്‍ഷിക പൊതുസഭയില്‍ പങ്കെടുക്കുന്ന

ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി സംഘത്തിന് നേതൃത്വം കൊടുക്കുന്ന സുഷമ ഒരാഴ്ച ന്യൂയോര്‍ക്കില്‍ തങ്ങും. ഏകദേശം 20ഓളം ഉഭയകക്ഷി ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha


























