തമിഴ്‌നാട്ടിലെ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് പരിഗണനയില്‍

തമിഴ്‌നാട്ടിലെ അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിനകര പക്ഷത്തെ എം.എല്‍.എമാര്‍ കോടതിയെ സമീപിച്ചിത്. സ്പീക്കര്‍ പി. ധനപാല്‍ അയോഗ്യരാക്കിയ 18 വിമത എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം നല്‍കിയ ഹരജി ചൊവ്വാഴ്ച ഫയലില്‍ സ്വീകരിച്ചു.
അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ച ജസ്റ്റിസ് എം. ദുരൈസാമി കേസ് ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് ഉണ്ടായാല്‍ ഭരണഘടന ബാധ്യത നിര്‍വഹിക്കുന്നതിന് ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് എം.എല്‍.എമാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.ആര്‍. രാമന്‍ ബോധിപ്പിച്ചു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ശിദ്, ദുഷ്യന്ത് ദവെ എന്നിവര്‍ ബുധനാഴ്ച വിമതര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാവും. വിശ്വാസവോട്ടെടുപ്പ് തേടാന്‍ പളനിസാമി സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നല്‍കിയ ഹര്‍ജിയും തുടര്‍ വാദത്തിനായി ഇന്ന് പരിഗണിക്കും.
മുന്‍ കേന്ദ്രമന്ത്രികൂടിയായ കപില്‍ സിബലാണ് പ്രതിപക്ഷ നേതാവ് സ്റ്റാലിന്റെ അഭിഭാഷകന്‍. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയത് തടയണമെന്നാവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍ മുമ്പ് നല്‍കിയ ഹരജിയില്‍ പളനിസാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടരുതെന്ന സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.
https://www.facebook.com/Malayalivartha


























