കുട്ടിക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി; ഗ്രാമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുള്ള നൂറു കണക്കിന് പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ല

ഗ്രാമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുള്ള നൂറു കണക്കിന് പെണ്‍കുട്ടികളെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവുമില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ നല്‍കിയ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യാവകാശ ലംഘനമാണ് ഗുംലയില്‍ നടക്കുന്നതെന്ന് ജാര്‍ഖണ്ഡിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തക സുനിലാ സിങ്, പത്രപ്രവര്‍ത്തക അല്‍ക്ക ആര്യ എന്നിവര്‍ അടങ്ങുന്ന സംഘം കണ്ടെത്തിയിരുന്നു.
ബംഗ്രു ഗ്രാമത്തില്‍ നിന്ന് മാത്രം അപ്രത്യക്ഷമായിട്ടുള്ള നൂറു കണക്കിന് പെണ്‍കുട്ടികളെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവുമില്ല. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാറുകളുടെ വികസന പദ്ധതികളൊന്നും മേഖലയില്‍ നടപ്പാക്കിയിട്ടില്ലെന്നും സംഘം കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha