മുണ്ടുടുത്ത് ചെന്നതിന് ജഡ്‌ജിക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധം വ്യാപകം

മുണ്ടുടുത്ത് ചെന്നതിനാല്‍ മദ്രാസ് ഹൈക്കോടതി ജഡ്‌ജിക്ക് പ്രവേശനം നിഷേധിച്ച ക്ലബിന്റെ നടപടി വിവാദത്തിലേക്ക്. ഡിഎംകെ സംഭവത്തില്‍ അപലപിച്ചതോടെയാണ് വിവാദം കൊഴുത്തത്.
പൊതുപരിപാടികളില്‍ വസ്‌ത്രധാരണത്തിലേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, സര്‍ക്കാര്‍ ഇടപെട്ട് എടുത്തുകളയണമെന്ന് ഡിഎംകെ നേതാവ് കരുണാനിധിയും തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജ്ഞാനദേശികനും ആവശ്യപ്പെട്ടു. മുണ്ട് തമിഴ് സംസ്‌കാരത്തിന്റെ പ്രതീകമാണെന്നും പൊതുപരിപാടിയില്‍ മുണ്ടുടുത്ത് ചെന്നതിന് പ്രവേശനം നിരോധിക്കുക എന്നത് നിരാശാജനകമാണെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. അടുത്ത ദിവസത്തെ നിയമസഭയില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് സിപിഎം പ്രതികരിച്ചു.
മദ്രാസ് ഹൈക്കോടതി ജഡ്‌ജി ഡി.ഹരിപരാന്തമനെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബിലാണ് മുണ്ടുടുത്ത് ചെന്നതിന് പ്രവേശനം നിഷേധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha