ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ്; മഹാരാഷ്ട്ര സര്‍ക്കാര്‍ 50000 രൂപ വീതം നല്‍കണമെന്ന് ഉത്തരവ്

ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് ബന്ദ് ആചരിച്ചതിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്ക് 50000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് മഹാരാഷ്ട്രയില്‍ ശിവസേന ബന്ദ് ആചരിച്ചതിനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ച പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഫെയ്‌സ്ബുക്ക് വിമര്‍ശളനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ഏതൊരു പൗരനും തന്റെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും പെണ്‍കുട്ടികളുടെ കമന്റ് ആര്‍ക്കും വേദനയുണ്ടാക്കുന്നതല്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ക്കും നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കി രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2012 നവംബറിലായിരുന്നു പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് ബന്ദ് ആചരിച്ചത് അനാവശ്യമാണെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്യുകയും അതിന് ലൈക്ക് ചെയ്യുകയും ചെയ്തതിനാണ് താനെയിലെ പല്‍ഗാര്‍ സ്വദേശികളായ ഷഹീന്‍ ദാദയും രേണു ശ്രീനിവാസനും അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 15000 രൂപ വീതം കെട്ടിവച്ചതിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha