ആംആദ്‌മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബിജെപി നീക്കം

ആംആദ്‌മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന് സൂചന. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് എംഎല്‍എമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എമാരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണതേടാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപി നേതാവ് ജഗദീഷ് മുഖിയെയാണ് മുഖ്യമന്ത്രി സ്‌ഥാനത്തേയ്‌ക്ക് പരിഗണിക്കുന്നത്.
ലോക്‌പാല്‍ ബില്‍ പാസാകാതിരുന്നതിനെ ചൊല്ലി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിപദം രാജിവെച്ച സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.
ഇതിനിടെ, ആംആദ്‌മി എംഎല്‍എമാരെ ബിജെപി വിലയ്‌ക്ക് വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha