മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് അമിത് ഷായെ വാരിക്കോരി പ്രശംസിച്ച നരേന്ദ്ര മോദിക്കെതിരെ ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്. തിരഞ്ഞെടുപ്പ് വിജയിച്ച ടീമിലെ മാന്‍ ഓഫ് ദ മാച്ച് അമിത് ഷായാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
എന്നാല്‍ ബിജെപിയുടെ വിജയത്തിന്റെ അടിസ്‌ഥാനം ജനങ്ങളെന്നും സാധാരണക്കാര്‍ ആഗ്രഹിച്ചതിനാലാണ് എന്‍ഡിഎ അധികാരത്തിലെത്തിയതെന്നുമാണ് മോഹന്‍ ഭാഗവതിന്റെ ഭാഷ്യം. പാര്‍ട്ടിയുടെ മേന്മ കൊണ്ടാണ് വിജയിച്ചതെന്ന് ചിലര്‍ പറയുന്നുണ്ട്. ചിലരാകട്ടെ ചില വ്യക്‌തികളുടെ സ്വാധീനം മൂലമാണെന്നുമാണ് പറയുന്നത്. എന്നാല്‍ പാര്‍ട്ടിയുടെയോ വ്യക്‌തകളുടെയോ സ്വാധീനം മൂലമല്ല ബിജെപി വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയും മികച്ച നേതാക്കളും മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും മികച്ച വിജയം നേടി അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സാധാരണക്കാര്‍ സംതൃപ്തരല്ലെങ്കില്‍ ഈ സര്‍ക്കാരിനെയും ജനം മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha