അബ്‌ദുള്‍ നാസര്‍ മദനിയുടെ ജാമ്യം രണ്ടാഴ്‌ച കൂടി നീട്ടി

ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി അബ്‌ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം കോടതി രണ്ടാഴ്‌ച കൂടി നീട്ടി. തുടര്‍ചികിത്സയ്‌ക്കായി ജാമ്യം നീട്ടിനല്‌കണമെന്ന് മദനി സൂപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ജെ. ചലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സ്വന്തം നിലയ്‌ക്ക് ചികിത്സ തേടുന്നതിനായി കോടതി അനുവദിച്ച ഒരു മാസത്തെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നീട്ടിനല്‌കുന്നതിനായി മഅദനി ഹര്‍ജി നല്‍കിയത്.
ജാമ്യവ്യവസ്ഥയില്‍ കര്‍ണാടക സര്‍ക്കാര്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി മദനിയുടെ സത്യവാങ്‌മൂലത്തില്‍ അറിയിച്ചിരുന്നു. ഈദ്‌ഗാഹില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും മദനി ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മാസം 14 നാണ് മദനിക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha