കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ്

ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ ഇതില്‍ ഏത് റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ഒരാഴ്‌ചയ്‌ക്കം വ്യക്‌തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞോ ഇല്ലയോ എന്ന ട്രൈബ്യൂണലിന്റെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമായ മറുപടി നല്‍കിയില്ല. ഇക്കാര്യം വ്യക്തമാക്കത്തതിനെ തുടര്‍ന്നാണ് ട്രൈബ്യുണല്‍ ഒരാഴ്‌ചത്തെ സമയം അനുവദിച്ച് മുന്നറിയിപ്പ് നല്‍കിയത്.
യന്ത്രങ്ങളുടെ ഉപയോഗം പാടില്ലെന്നതുള്‍പ്പെടെ, നദികളിലെ മണല്‍ വാരുന്നതിന് സംസ്‌ഥാനങ്ങള്‍ അനുമതി നല്‍കുമ്പോള്‍ ബാധകമാകുന്ന വ്യവസ്‌ഥകള്‍ വ്യക്‌തമാക്കി പരിസ്‌ഥിതി മന്ത്രാലയം കഴിഞ്ഞ ഡിസംബര്‍ 24ന് ഓഫിസ് മെമ്മോറാണ്ടം പുറത്തിറക്കിയിരുന്നു. ഈ ഓഫിസ് മെമ്മോറാണ്ടം കഴിഞ്ഞ മാര്‍ച്ച് 28ന് എന്‍ജിടി സ്‌റ്റേ ചെയ്‌തിരുന്നു.
എന്നാല്‍, ഓഫിസ് മെമ്മോറാണ്ടം സ്‌റ്റേ ചെയ്യപ്പെട്ടെന്ന വസ്‌തുത മനസ്സിലാക്കാതെയാണ് കേന്ദ്രം സത്യവാങ്‌മൂലം നല്‍കിയത്. പരിസ്‌ഥിതി സംബന്ധിയായ കാര്യങ്ങളില്‍ തങ്ങള്‍ നല്‍കുന്ന ഉത്തരവുകളെങ്കിലും കേന്ദ്രത്തിന്റെ ഓഫിസര്‍മാര്‍ അറിഞ്ഞിരിക്കണമെന്ന് ട്രൈബ്യൂണല്‍ വ്യക്‌തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha