ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്‌കാരം

റോവിങ് കോച്ച് ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്‌കാരം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനാണ് കോട്ടയം അതിരമ്പുഴ മാങ്ങാപറമ്പില്‍ വീട്ടില്‍ ജോസ് ജേക്കബ്. പലതവണ ഇന്ത്യന്‍ വനിതാ ടീമിന്റെ ചീഫ് കോച്ചായിരുന്നു ഇദ്ദേഹം. കഴിഞ്ഞ തവണ മലയാളിയായ കെ.പി. തോമസ് മാഷും ദ്രോണാചാര്യ പുരസ്‌കാരം നേടിയിരുന്നു.
അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജോസിനു ബാസ്‌കറ്റ്‌ബോളും അത്‌ലറ്റിക്‌സും ഫുട്‌ബോളുമായിരുന്നു ഇഷ്ടം. 1983ല്‍ ബാസ്‌കറ്റ്‌ബോള്‍ താരമായിട്ടാണ് ഇദ്ദേഹം ആര്‍മിയില്‍ ചേരുന്നത്. അവിടത്തെ ഫീല്‍ഡ് ട്രെയിനിങ് ജോസിനെ റോവിങ് താരമാക്കി. ദേശീയ മല്‍സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും മറ്റുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് അപകടത്തില്‍ നട്ടെല്ലിനു പരുക്കേറ്റത്.
തുടര്‍ന്നു 1990ല്‍ ബാംഗ്ലൂര്‍ എംഇജിയില്‍ റോവിങ് പരിശീലകനായി. 2000ല്‍ വിരമിച്ചു കേരളത്തിലെത്തി. ആ സമയത്താണ് റോവിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിഗേഡിയര്‍ കെ.പി. സിങ്ങേവും ജനറല്‍ സെക്രട്ടറി കര്‍ണല്‍ സി.ബി. സിങ്ങേവും ജഗത്‌പൂരിലേക്ക് ക്ഷണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha