അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മ്മാണം ; 7 വര്‍ഷംവരെ തടവ്

അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മ്മാച്ചാല്‍ മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന നിയമം തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 50,000 രൂപ പിഴയും ഈടാക്കും. തുടര്‍ച്ചയായി കുഴല്‍ക്കിണറില്‍ വീണു കുട്ടികള്‍ മരിക്കുന്നതിനെ തുടര്‍ന്നാണു പുതിയ നിയമം കൊണ്ടുവരുന്നത്. 2013-2014ല്‍ വിവിധ ജില്ലകളിലായി ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ വീണ് ആറു കുട്ടികള്‍ മരിച്ചിട്ടുണ്ട്.
ഒരാളെ രക്ഷപ്പെടുത്തി. ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണിയാണു ബില്‍ അവതരിപ്പിച്ചത്. നിയമപ്രകാരം ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലുള്ള സമിതിയാകും കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് അനുമതി നല്‍കുക. ഈമാസം മൂന്നിന് സുളിക്കേരിയില്‍ പിതാവിന്റെ കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ വീണു ആറുവയസ്സുകാരന്‍ മരിച്ചിരുന്നു. 172 അടി താഴ്‌ചയില്‍ കുടുങ്ങിയ കുട്ടിയുടെ മൃതദേഹം ശക്‌തമായ എയര്‍ കംപ്രസറുകള്‍ ഉപയോഗിച്ച് വലിച്ചെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha