ശ്രീനഗറില്‍ സൈനികരുടെ വാഹനത്തിനു നേരെ ആക്രമണം, 7 ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍ - ജമ്മു ദേശീയപാതയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ഭീകരാക്രമണം. ഏഴ് ബിഎസ്‌എഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജമ്മുകാശ്‌മീര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോഴാണ് സൈനീകര്‍ക്ക് നേരെ ആക്രമണം നടന്നത്. ഞായര്‍ രാത്രി ആര്‍എസ് പുരയില്‍ പാക്കിസ്‌ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു ബിഎസ്‌എഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റിരുന്നു.
പ്രധാനമന്ത്രി ഇന്ന് കാര്‍ഗിലും ലേയും സന്ദര്‍ശിക്കും.
1999ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാര്‍ഗില്‍ സന്ദര്‍ശിക്കുന്നത്. സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി രണ്ട് വൈദ്യുത പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യും. കാര്‍ഗില്‍ നഗരത്തിലെ പോളോ മൈതാനത്തെ പൊതു റാലിയെ മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് കുമാര്‍ ദോവല്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha