പ്രധാനമന്ത്രി ലഡാക്കില്‍, സമഗ്ര വികസനത്തിന് മുന്‍ഗണന

ജമ്മു-കശ്‌മീരിലും ലഡാക്കിലും സമഗ്ര വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോഡി. ജമ്മു-കശ്‌മീരില്‍ അടിസ്‌ഥാന സൗകര്യ വികസനത്തിനായി 8,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചനില്‍ യുദ്ധ സ്‌മാരകം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിസഭ ഉടന്‍തന്നെ ഇതിന് അംഗീകാരം നല്‍കും. രാജ്യത്തുനിന്ന് അഴിമതി തുടച്ചു നീക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ ഊര്‍ജ, പരിസ്ഥിതി, വിനോദസഞ്ചാര മേഖലകളുടെ വികസനം തന്റെ ലക്ഷ്യമാണ്.
സിയാച്ചിനിലെ ലേയില്‍ നിമോ ബാസ്‌ഗോ ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ലഡാക്ക് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ജമ്മു-കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയും ഗവര്‍ണര്‍ എന്‍.എന്‍. വോറയും ചേര്‍ന്ന് സ്വീകരിച്ചു. കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗും കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോപാലും മോദിക്കൊപ്പമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha