വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ രജനികാന്തിന്റെ പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് സര്‍വേ ഫലം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കും; ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല
സ്റ്റൈല്‍ മന്നന് രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയതോടെ തമിഴ്നാട് രാഷ്ട്രീയം മാറുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ രജനികാന്തിന്റെ പാര്‍ട്ടി ചരിത്ര വിജയം നേടുമെന്ന് സര്‍വേ ഫലം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ മുതല്‍ തന്റെ പാര്‍ട്ടി രംഗത്തുണ്ടാകുമെന്ന് രജനി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ കൂടുതല്‍ സ്ഥിതീകരണങ്ങള്‍ രജനി തന്നിട്ടില്ല. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്നാണ് ഫലം. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡിഎംകെയ്ക്ക് 14 സീറ്റും എഐഡിഎംകെയ്ക്ക് രണ്ടു സീറ്റും ലഭിക്കുമെന്നും ദേശീയ ചാനല്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.
രജനി കളത്തിലുണ്ടെങ്കില് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. രജനി മത്സരിച്ചില്ലെങ്കില്‍ കൂടുതല്‍ സീറ്റ് ലഭിക്കുക ഡിഎംകെയ്ക്ക് ആയിരിക്കുമെന്നും കരുതുന്നു. അങ്ങനെയെങ്കില്‍ ഡിഎംകെ 32 സീറ്റും എഐഡിഎംകെ ആറു സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയുടെ വിജയം പുതുച്ചേരിയില്‍ മാത്രമായിരിക്കുമെന്നും സര്‍മവ പറയുന്നു.
https://www.facebook.com/Malayalivartha