Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മില്‍ നടക്കുന്ന ആഭ്യന്തര ഭിന്നത പിളര്‍പ്പിലേക്ക് നയിക്കുമോ? യച്യൂരിയുടെ രേഖ വോട്ടിനിട്ട് തള്ളാനാണ് കാരാട്ടിന്റെ നീക്കം

20 JANUARY 2018 12:34 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എമ്മില്‍ കാരാട്ട്, യെച്ചൂരി പക്ഷം പോര് കടുപ്പിക്കുമ്പോള്‍ സി.പി.എം മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി കൂടി നേരിടേണ്ടി വരുകയാണ്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് 1964 അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നത് പോലെ സി.പി.എമ്മിലും ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും ജനങ്ങളും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും ധാരണയും വേണ്ടെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തിനൊപ്പമുള്ള കേരള ഘടകവും. എന്നാല്‍ വി.എസ് യച്ചൂരിക്കൊപ്പമാണ്. കൊല്‍ക്കത്തിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി ഇത് ചര്‍ച്ച ചെയ്യുകയാണ്. ഇന്നലെ കമ്മിറ്റിയില്‍ സംസാരിച്ച ഇ.പി ജയരാജനും എ.കെ ബാലനും എ. വിജയരാഘവനും കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാടാണ് അവതരിപ്പിച്ചത്. 

ബംഗാളില്‍ കോണ്‍ഗ്രസ് ബന്ധമില്ലാതെ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാല്‍ ബംഗാള്‍ ഘടകവും ത്രിപുരയും യെച്ചൂരിക്കൊപ്പമാണ്. യെച്ചൂരിയെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സുഖമില്ലാത്തതിനാല്‍ വി.എസ് കമ്മിറ്റിയില്‍ പങ്കെടുക്കുന്നില്ല. കാരാട്ടിന്റെ നീക്കം മുന്നില്‍ കണ്ട് ബുദ്ധദേവ് ഭട്ടാചാര്യയോട് കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് കാരാട്ട് നിര്‍ദ്ദേശിച്ചു. അനാരോഗ്യം കാരണം ഏറെനാളായി അദ്ദേഹം സി.സിയില്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസുമായി ധാരണവേണ്ടെന്ന് പി.ബി അംഗീകരിച്ചിട്ടുണ്ട്. കാരാട്ടിന് പി.ബിയില്‍ മേല്‍ക്കൈയുണ്ട്. പി.ബി രേഖ കാരാട്ട് സി.സിയില്‍ അവതരിപ്പിച്ചു. യച്യൂരി കൊണ്ടുവന്ന രേഖ വോട്ടിട്ട് തള്ളാനാണ് നീക്കം നടക്കുന്നത്. 

കോണ്‍ഗ്രസുമായി ബന്ധംസ്ഥാപിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഇവിടുത്തെ നേതാക്കള്‍ ആശങ്കപ്പെടുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ വലിയ പരാജയമായ ചരിത്രമാണ് കാരാട്ടിനുള്ളത്. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത , അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് ഒരു ഉദാഹരണം മാത്രം. കരാറില്‍ ഒപ്പിട്ടത് കൊണ്ട് ഇതുവരെ ജനങ്ങള്‍ക്ക് ദോഷമായി യാതൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിലെ നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് കാരാട്ട് പി.ബിയില്‍ കരട് രേഖ അവതരിപ്പിച്ചത്. യെച്യൂരിയും രേഖ അവതരിപ്പിച്ചെങ്കിലും അതിന് ഭൂരിപക്ഷ പിന്തുണ കിട്ടിയില്ല. പാര്‍ട്ടിയുടെ പരമോന്നത ബോഡിയില്‍ രേഖ ചര്‍ച്ച ചെയ്യുമ്പോള്‍ എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് ഇരു പക്ഷവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (7 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (17 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (30 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (40 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (56 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (5 hours ago)

Malayali Vartha Recommends