പുലര്‍ച്ചെ പ്രാഥമിക കൃത്യത്തിന് പോയ ഗര്‍ഭിണിയെ അജ്ഞാത സംഘം കൂട്ടമാനഭംഗത്തിനിരയാക്കി;യുവതിയെ കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കൂടി ഉത്തര്‍പ്രദേശില്‍ നിന്നും. പുലര്‍ച്ചെ ഒറ്റയ്ക്ക് വയലില്‍ പ്രാഥമിക കൃത്യത്തിന് പോയ ഗര്‍ഭിണിയെ അജ്ഞാത സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കുറ്റിക്കാട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. വീട്ടുകാര്‍ എത്തുമ്പോള്‍ ഇവര്‍ അബോധാവസ്ഥയിലായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ വയലിലേക്ക് പോയ 32 കാരിയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരക്കിയിറങ്ങിയത്. ഏറെ തിരച്ചിലിനു ശേഷം കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ ആണ് വീട്ടുകാര്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
വിശദമായ പരിശോധനയ്ക്കായി യുവതിയെ ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം യുവതിയുടെ മൊഴിയെടുക്കുമെന്നും പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും എസ്.പി ചന്ദ്രപ്രകാശ് അറിയിച്ചു.
https://www.facebook.com/Malayalivartha





















