സ്‌കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നു

അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്ന് പ്രഥമാധ്യാപികയെ വിദ്യാർത്ഥി വെടിവച്ചു കൊന്നു. ഹരിയാനയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്ലാസില്‍ ഹാജര്‍ കുറവായതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ രണ്ടാഴ്ചയായി സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കാരണമാണ് വിദ്യാർത്ഥിയെ കൊലപാതകത്തിലേക്ക് നയിക്കാൻ പ്രേരിപ്പിച്ചത്.
ശനിയാഴ്ച്ച സ്‌കൂളിൽ എത്തിയ കുട്ടി പ്രിന്‍സിപ്പലുമായി വാക്കേറ്റമുണ്ടായി ഒടുവിൽ തര്‍ക്കത്തിനിടയിൽ പിതാവിന്റെ പേരില്‍ ലൈസന്‍സുള്ള തോക്കിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരായി പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
സ്‌കൂളിലുണ്ടായിരുന്ന പ്യൂണ്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടികൂടി. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അടുത്തകാലത്തായി സ്‌കൂളുകളിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ സംഭവവും. കഴിഞ്ഞ സെപ്തംബറിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പതിനാറുകാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദിവസം സ്‌കൂള്‍ നേരത്തെ വിടുന്നതിനായി ലഖ്‌നൗവില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറാം ക്ലാസുകാരി കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha





















