തെരുവ് നായക്കളുടെ ആക്രമണത്തിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കടയില്‍ പോയി തിരിച്ചുവരുന്ന വഴി ഏഴു വയസ്സുകാരനെ തെരുവ് നായക്കള്‍ കടിച്ചുകൊന്നു. ഹിമാചല്‍ പ്രദേശിലെ സര്‍മാവുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികളാണ് നായക്കളെ ഓടിച്ച് കുട്ടിയെ ആശുപത്രയില്‍ എത്തിക്കാന്‍ ശ്രമിച്ചത്.
ഉത്തര്‍പ്രദേശില്‍ നിന്നും ഹിമാചലിലേക്ക് കുടിയേറിയ തൊഴിലാളിയുടെ മകന്‍ വിക്കിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തെരുവ് നായക്കളുടെ കൂട്ടയാക്രമണത്തില്‍ വിക്കിയുടെ തലയിലും കഴുത്തിലും ഉദരത്തിലുമെല്ലാം പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















