പരോക്ഷയുദ്ധമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന് മോദി

ഇന്ത്യയിലെ നിരപരാധികളെ കൊല്ലുന്ന പരോക്ഷയുദ്ധമാണു പാക്കിസ്‌ഥാന്‍ നടത്തുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. അധികാരമേറ്റ ശേഷം പാക്കിസ്‌ഥാനെതിരെ മോദി നടത്തുന്ന ഏറ്റവും ശക്‌തമായ ആരോപണമാണിത്.
അതിര്‍ത്തിയില്‍ പാക്കിസ്‌ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ വര്‍ധിക്കുകയും കശ്‌മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുകയും ചെയ്യുന്നതിനിടയിലാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
യുദ്ധത്തില്‍ മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ നിരപരാധികളാണ് പാക്കിസ്‌ഥാന്റെ പരോക്ഷയുദ്ധത്തില്‍ മരിച്ചുവീഴുന്നതെന്നു പറഞ്ഞ മോദി, ഇത് ഇന്ത്യയോടു മാത്രമല്ല, ലോകത്തോടൊന്നടങ്കമുള്ള യുദ്ധമാണെന്നും വ്യക്‌തമാക്കി. ഇതിനെതിരെ ഒരു രാജ്യത്തിന്റെ സൈനികക്കരുത്ത് മാത്രമല്ല, ലോകമൊന്നടങ്കമുള്ള മാനവികതയുടെ കരുത്ത് ഒരുമിച്ചു വരണം.
അധികാരമേറ്റ ശേഷം കശ്‌മീരില്‍ രണ്ടാമത്തെ സന്ദര്‍ശനവും ലഡാക്ക് മേഖലയിലെ ആദ്യ സന്ദര്‍ശനവുമാണ് മോദി ഇന്നലെ നടത്തിയത്. ലേയില്‍ നിമു ബസ്‌ഗോ 45 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും കാര്‍ഗിലില്‍ ചുതാക് 44 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും മോദി ഉദ്‌ഘാടനം ചെയ്‌തു. ലേ-കാര്‍ഗില്‍-ശ്രീനഗര്‍ വൈദ്യുത പ്രസാരണ ലൈന്‍ തറക്കല്ലിടുകയും ചെയ്‌തു.
ഗവര്‍ണര്‍ എന്‍.എന്‍. വോറ, മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല, കരസേനാ മേധാവി ജനറല്‍ ദര്‍ബീര്‍ സിങ് സുഹാഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവല്‍ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha