ലോക്സഭാ ഉപാധ്യക്ഷന്‍ എം.തമ്പിദുരൈ

എഐഎഡിഎംകെ നേതാവ് എം. തമ്പിദുരൈയെ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായി തെരഞ്ഞെടുത്തു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണു തമ്പിദുരൈയുടെ പേരു നിര്‍ദേശിച്ചത്. ഭരണ, പ്രതിപക്ഷനേതാക്കള്‍ ഐകകണ്‌ഠ്യേനയാണ് തമ്പിദുരൈയെ തെരഞ്ഞെടുത്തത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് പിന്താങ്ങിയത്. കോണ്‍ഗ്രസില്‍ നിന്നു സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാമനിര്‍ദേശം ചെയ്‌തപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ പിന്താങ്ങി.
രണ്ടാം തവണയാണ് തമ്പിദുരൈ ലോക്‌സഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്‌പീക്കര്‍ പദവി വഹിച്ചിട്ടുള്ള ഡോ.എം. തമ്പിദുരൈ, എഐഎഡിഎംകെയുടെ സഭാകക്ഷി നേതാവുകൂടിയാണ്
https://www.facebook.com/Malayalivartha