കാറിനുള്ളില്‍ കുടുങ്ങി നാലു കുട്ടികള്‍ മരിച്ചു

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ കുടുങ്ങി നാലു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മുത്തഴക്, ഇസൈക്കിയമ്മാള്‍, മോസസ്, ആദി എന്നികുട്ടികളാണ് മരിച്ചത്. ഉത്സവം കാണാനായി കുടുംബാംഗങ്ങളോടൊപ്പമെത്തിയതായിരുന്നു കുട്ടികള്‍.
സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ലോക്ക് വീണാണ് അപകടം ഉണ്ടായത്. കാറിന്റെ ചില്ലുകളില്‍ സണ്‍ ഷേഡ് ഉണ്ടായിരുന്നതിനാല്‍ നാട്ടുകാരും കുട്ടികളെ കണ്ടിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha