Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പദ്മാവദ് വിലക്കാനാവില്ല; എല്ലാ സംസ്ഥാനങ്ങളിലും റിലീസ് ചെയ്യണം, ക്രമസമാധാനം സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി

23 JANUARY 2018 12:11 PM IST
മലയാളി വാര്‍ത്ത

പദ്മാവദ് സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതി മുമ്പ് നല്‍കിയ ഉത്തരവ് സര്‍ക്കാരുകള്‍ നടപ്പാക്കണം. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും സിനിമ റിലീസ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. സിനിമ ഇഷ്ടമില്ലാത്തവര്‍ കാണേണ്ടെന്നും കോടതി വ്യക്തമാക്കി.സിനിമ നിരേധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണിസേന നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഇതോടെ ബി.ജെ.പിക്ക് ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധം തുടരുമെന്ന് കര്‍ണിസേന. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈദരാബാദിലെയും രാജസ്ഥാനിലെയും തിയേറ്ററുകള്‍ ഇവര്‍ ആക്രമിച്ചിരുന്നു. സിനിമയുടെ പോസ്റ്ററുകളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച റിലീസിന് ഒരുങ്ങുന്ന പദ്മാവദിതിരെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് സുപ്രീംകോടതിയെ സമീപിച്ചത.് മധ്യപ്രദേശ്, രാജസ്ഥാന്‍ ഗവണ്‍മെന്റുകള്‍. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാരുകള്‍ വീണ്ടും പദ്മാവദിനെതിരെ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്താല്‍ ഈ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിനാല്‍ സിനിമാട്ടോഗ്രാഫ് നിയമപ്രകാരം ചില സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രിംകോടതി പ്രദര്‍ശനാനുമതി നല്‍കിയതോടെ അനുമതി നല്‍കിയ ചീഫ് ജസ്റ്റിസിനെതിരെയും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ജോഷി രാജസ്ഥാനില്‍ ഒരു പരിപാടിക്കെത്തുന്നതിന് കര്‍ണിസേന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ നിരോധിച്ചില്ലെങ്കില്‍ ആത്മഹൂതി നടത്തുമെന്ന് പ്രഖ്യാപിച്ച് ഇരുന്നൂറിലധികം രജപുത് വനിതകള്‍ ചിറ്റോര്‍ഗഢ് നഗരത്തിലേക്ക് വാളുകളേന്തി കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. രജപുത് സ്ത്രീകള്‍ അഗ്‌നിയില്‍ ജീവത്യാഗം ചെയ്‌തെന്ന് പറയുന്ന ചിറ്റോര്‍ഗഢ് കോട്ടയില്‍ നിന്നാണ് ഇവര്‍ പ്രകടനം ആരംഭിച്ചത്. 

രജപുത് രാഞ്ജി പത്മാവതിയുടെ കഥപറയുന്ന സിനിമയില്‍ ചരിത്രം വളച്ചൊടിക്കുന്നെന്ന് ആരോപിച്ചാണ് കര്‍ണിസേനയും ബി.ജെ.പിയും പ്രതിഷേധം തുടങ്ങിയത്. അലാവുദ്ദീന്‍ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയം സിനിമയില്‍ പറയുന്നെന്നാണ് പ്രധാന ആക്ഷേപം. ഇതോടെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിദഗ്ധസമിതിയെ സിനിമ കാണാന്‍ നിയോഗിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം സിനിമയുടെ പേരും വിവാദ സീനുകളും എഡിറ്റ് ചെയ്താണ് അണയറപ്രവര്‍ത്തകര്‍ യു/എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. റിപ്പബല്‍ക് ദിനത്തിന് തലേന്ന് സിനിമ പ്രദര്‍ശനത്തിന് എത്തും മുമ്പ് വിലക്ക് നീക്കണമെന്നായിരുന്നു നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. രജപുത് രാഞ്ജി പത്മാവതിയുടെ ജീവിതം ചരിത്രം വളച്ചൊടിച്ച് അവതരിപ്പിക്കുന്നെന്ന് ആരോപിച്ച് ചിത്രീകരണ സമയം മുതല്‍ കര്‍ണസേന രാജസ്ഥാനില്‍ പ്രതിഷേധം നടത്തിയിരുന്നു. സെറ്റില്‍ അവര്‍ ആക്രമണം നടത്തിയിരുന്നു. 

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഈ വിവാദം ആയുധമാക്കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ യു.പി, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരെ സുപ്രീംകോടതി വിമര്‍ശനം നടത്തിയിരുന്നു. ചിത്രം തിയേറ്ററിലെത്തിയാല്‍ നായിക ദീപിക പാദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് കര്‍ണസേന ഭീഷണിപ്പെടുത്തിയിരുന്നു. സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയില്‍ റണ്‍വീര്‍സിംഗും ഷാഹിദ് കപൂറും അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 minutes ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (1 hour ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (2 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (2 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (2 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (2 hours ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (2 hours ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (2 hours ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (3 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (3 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (3 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (3 hours ago)

Malayali Vartha Recommends