പെൺകുട്ടി ഫോണില്‍ സംസാരിച്ചത് കണ്ട ബന്ധുക്കള്‍ മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു; അമ്മ അറിയുമെന്ന് പേടിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണില്‍ ഒരുപാട് സമയം സംസാരിച്ചത് മാതാപിതാക്കളോട് പറയുമെന്ന് ബന്ധുക്കൾ പറഞ്ഞതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഹെഡ് കിങ്ങ്സ്റ്റണ്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലിഖിതയാണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്കായി ചെന്നൈയിൽ പോയ സമയത്തായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന അമ്മയുടെ സഹോദരിയാണ് ലിഖിതയുടെ കാര്യങ്ങൾ നോക്കിയിരുന്നത്.
മൂന്ന് ദിവസമായി ലിഖിത സ്കൂളിൽ പോയിരുന്നില്ല. അമിതമായി ഫോണില്‍ സംസാരിച്ചത് ബന്ധുക്കള്‍ കാണുകയും ഇത് മാതാപിതാക്കളോട് പറയുമെന്നും പെണ്‍കുട്ടിയോട് ഇവര്‍ പറഞ്ഞിരുന്നു. ശനിയാഴ്ച 10 മണിക്ക് ലിഖിതയെ ഇവര്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ലിഖിതയുടെ അമ്മ എത്തുകയും വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. വാതില്‍ പൊളിച്ചെത്തിയ അമ്മ കണ്ടത്. മൂന്ന് ദിവസമായിട്ട് സ്കൂളില്‍ പോയില്ലെന്നതും ഫോണില്‍ അമിതമായി സംസാരിച്ചതും അമ്മ അറിയുമെന്ന ഭയം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
https://www.facebook.com/Malayalivartha






















