പൈലറ്റ് വിശ്രമിച്ചു, വിമാനം പറന്നത് 5,000 അടി താഴേക്ക്

ജെറ്റ് എയര്‍വേസ് വിമാനത്തിലെ പൈലറ്റ് വിശ്രമിച്ചപ്പോള്‍ വിമാനം പറന്നത് 5000 അടി താഴേക്ക്. മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു തിരിച്ച ജെറ്റ് എയര്‍വേസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ 5,000 അടി താഴേക്ക് കുതിച്ചത്. അങ്കാറ വ്യോമനിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുപൈലറ്റുമാരും വിമാനം നിയന്ത്രണത്തിലാക്കിയത്. തുര്‍ക്കിയുടെ അങ്കാറയിലെ വ്യോമമേഖലയില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ പൈലറ്റിനും കോ പൈലറ്റിനും ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സമന്‍സ് അയച്ചു. ഇരുവരെയും സംസ്‌പെന്‍ഡ് ചെയ്‌തു.
ഈ സമയം വിമാനത്തിന്റെ കമാന്‍ഡര്‍ നിയന്ത്രിത വിശ്രമം എടുക്കുകയായിരുന്നു എന്നാണ് ഏവിയേഷന്‍ മന്ത്രാലയത്തിന് കൊടുത്ത റിപ്പോര്‍ട്ട്. പൈലറ്റ് നിയന്ത്രിത വിശ്രമം എടുത്തപ്പോള്‍ കോ പൈലറ്റ് ഉറങ്ങുകയായിരുന്നോ എന്ന് ഏവിയേഷന്‍ മന്ത്രാലയം ആരാഞ്ഞു. അതേസമയം, തന്റെ ടാബ്‌ലെറ്റില്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നും വിമാനം താഴേക്കു കുതിച്ചത് അറിഞ്ഞില്ലെന്നും കോ പൈലറ്റ് വ്യക്‌തമാക്കി. ജെറ്റ് എയര്‍വേസും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha