കോലാപൂര്‍ സഹോദരിമാരെ ഉടന്‍ തൂക്കിലേറ്റും

13 കുട്ടികളെ തട്ടികൊണ്ടു പോകുകയും ഇതില്‍ ഒന്‍പതു പേരെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലെ പ്രതികളായ സഹോദരിമാരെ ഉടന്‍ തൂക്കിലേറ്റും. രാഷ്‌ട്രപതി ദയാഹര്‍ജി തളളിയതിനെ തുര്‍ന്നാണ് ഈ നടപടി. ഇക്കാര്യം ഇവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രേണുക ഷിന്‍ഡെ, സഹോദരി സീമ ജാവിദ് എന്നിവര്‍ക്കാണ് കോടതി 2001 ല്‍ വധശിക്ഷ വിധിച്ചത്. മഹാരാഷ്‌ട്രയിലെ കോലാപ്പൂര്‍ സ്വദേശികളാണ് ഇവര്‍. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ മാസമാണ് ഇവരുടെ ദയാഹര്‍ജി തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha