ആമിര്‍ ഖാന്റെ `പികെ\' നിരോധിക്കണമെന്ന ആവശ്യം കോടതി തള്ളി

ആമിര്‍ ഖാന്റെ പി കെ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നു എന്ന ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ നിങ്ങള്‍ക്ക് സിനിമ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ കാണണ്ട. അല്ലാതെ അതില്‍ മതവികാരത്തെ കൊണ്ടുവരരുത് എന്ന് കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. കൂടാതെ ഇവയൊക്കെ വിനോദത്തിന്റെയും കലയുടെയും ഗണത്തില്‍ പെടുന്നതാണെന്നും അത് അങ്ങനെ തന്നെ നിന്നോട്ടെയെന്നും കോടതി നിരീക്ഷിച്ചു. ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്‌റ്റിസ് ഫ്രണ്ട് ആണ് ഹര്‍ജി ഫയല്‍ ചെയ്‌തത്. ചീഫ് ജസ്‌റ്റിസ് ആര്‍.എം. ലോധയാണ് കേസ് പരിഗണിച്ചത്.
ചിത്രത്തിന്റെ റിലീസിങ് തടയുന്നത് സിനിമാ നിര്‍മാതാക്കളുടെ ഭരണഘടനാ അവകാശത്തെയാണ് ഹനിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha