ഫൂലന്‍ദേവി വധം : മുഖ്യപ്രതി ഷേര്‍സിങ് റാണയ്‌ക്ക് ജീവപര്യന്തം

ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷേര്‍സിങ് റാണയ്‌ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. റാണയ്‌ക്ക് ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കേസില്‍ റാണ കുറ്റക്കാരനാണെന്ന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഷേര്‍സിങ് റാണ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിചാരണക്കിടെപത്തുപേരെ വെറുതെ വിട്ടിരുന്നു. 2001 ജൂലൈ 25ന് ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയായ അശോക റോഡിലുള്ള തന്റെ ഔദ്യോഗിക വസതിക്കുമുന്നില്‍ വച്ചാണ് ഫൂലന്‍ദേവി കൊല്ലപ്പെട്ടത്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ലോക്‌സഭയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. മുന്‍ ചമ്പല്‍കൊള്ളക്കാരിയും സമാജ്‌വാദി പാര്‍ട്ടി എംപിയുമായിരുന്നു കൊല്ലപ്പെട്ട ഫൂലന്‍ ദേവി. കീഴടങ്ങിയ ഫൂലന്‍ദേവി പിന്നീട് രാഷ്‌ട്രീയത്തിലിറങ്ങുകയായിരുന്നു.
തന്നെ ലൈംഗീകമായി പീഡിപ്പിച്ച 17 ഠാക്കൂര്‍മാരെ 1981 ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്‌മായ് ഗ്രാമത്തില്‍ വച്ച് ഫൂലന്‍ദേവി കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഷേര്‍സിങ് സിങ് റാണ 11 പേരുമായി ഗൂഢാലോചന നടത്തി ഫൂലന്‍ദേവിയെ വധിച്ചതെന്നാണ് പൊലീസ് കേസ്. ഒരാള്‍ വിചാരണ നടപടികള്‍ക്കിടെ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha