അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയതോടെ രാജ്യത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ പറഞ്ഞു. അക്രമത്തിന്റെ പാത വെടിഞ്ഞ് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. മുന്‍ സര്‍ക്കാരുകളുടേയും പ്രധാനമന്ത്രിമാരുടെയും സംഭാവനകളെ സ്മരിക്കുന്നതായും ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി നടപ്പാക്കുമെന്നും മോദി പറഞ്ഞു.
പതിവില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരമുണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്.
https://www.facebook.com/Malayalivartha