കാണ്‍പൂരില്‍ ലഡു കഴിച്ച് 450 കുട്ടികള്‍ ആശുപത്രിയില്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാണ്‍പൂരിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ വിതരണം ചെയ്ത ലഡു കഴിച്ച 450 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ 25 പേരുടെ നില ഗുരുതരമാണ്. കുട്ടികളെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവുമായി ബന്ധപ്പെട്ട് ലഡു വിതരണം ചെയ്ത കടയുടെ ഉടമയേയും ജോലിക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ലഡു വാങ്ങിയത്. വെള്ളിയാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് വിതരണം ചെയ്യുകയും ചെയ്തു. ലഡു കഴിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോഴെക്കും കുട്ടികള്‍ക്ക് ഓക്കാനവും ചര്‍ദിയും ഉണ്ടാവുകയായിരുന്നു.
https://www.facebook.com/Malayalivartha