ഇന്ത്യയ്‌ക്ക് അഭിമാനമായി ഐ.എന്‍.എസ് കൊല്‍ക്കത്ത : പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണിത്. ഇന്ത്യയുടെ സാങ്കേതിക ശേഷിയുടെ പ്രധാന ഉദാഹരണംകൂടിയാണ്. ഐഎന്‍ എസ് കമ്മീഷന്‍ ചെയ്‌തതോടെ ഇന്ത്യയെ വെല്ലു വിളിക്കാന്‍ ഒരു ശക്തിയും ഇനി ധൈര്യപ്പെടില്ലെന്ന് മോഡി പറഞ്ഞു.
മുംബൈ നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജയ്‌റ്റലി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, നാവികസേന തലവന്‍ ആര്‍ കെ ധവാന്‍ മറ്റ് മുതിര്‍ന്ന് ഉദ്യോഗസ്ഥരും പങ്കെടുത്തു. പശ്ചിമ നേവല്‍ കമാന്‍ഡിലുണ്ടായ ഏറ്റവും വലിയ നാവിക ദുരന്തമായ സിന്ധു രക്ഷക് അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഐഎന്‍എസ് കൊല്‍ക്കത്ത നീറ്റിലിറങ്ങുന്നത്.
മുംബൈ മസ്‌ഗോവ് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് ഇത് നിര്‍മ്മിച്ചത്. കപ്പലിന് ഒരേ സമയം 350 നാവികരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ആധുനിക റഡാര്‍ സംവിധാനങ്ങളും മിസൈല്‍ ലോഞ്ചിംഗ് സംവിധാനങ്ങളും ഐഎന്‍എസ് കൊല്‍ക്കത്തയിലുണ്ട്. രണ്ട് സീകിംഗ് ഹെലികോപ്‌റ്ററുകളെ കപ്പലില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ഐഎന്‍എസ് കൊല്‍ക്കത്ത പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഇതേ ശ്രേണിയിലുള്ള ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ എന്നീ കപ്പലുകളുടെ നിര്‍മ്മാണം ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha