ഇനി ഭൂരിപക്ഷ പ്രീണനമോ? ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായെന്ന് ആന്റണി

ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായെന്ന് ആന്റണി സമിതി റിപ്പോര്‍ട്ട്. ബിജെപിക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായങ്ങളില്‍ ഏകീകരണമുണ്ടായതും, ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണമായും നേടിയെടുക്കുവാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നതും പരാജയത്തിലേയ്‌ക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസിന് ബദല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമാണ് ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ നേടാനായത്. അതോടൊപ്പം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ പലയിടങ്ങളിലുമുണ്ടായി.
മോദിയെ മാന്ത്രികനായി ചിത്രീകരിക്കുന്നതില്‍ ആര്‍എസ്‌എസ് വിജയിച്ചു. ചില മാധ്യമങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ബിജെപിക്ക് സഹായം നല്‍കി. ഇതിനെ പ്രതിരോധിക്കുവാനും പാര്‍ട്ടിയ്‌ക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലുണ്ടായ ഇതുപോലെയുള്ള വീഴ്‌ചകളാണ് തോല്‍വിയിലേയ്‌ക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി, രാജ്യത്തെ 500-ലധികം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha