ദേശീയ ഫെഡറേഷന്‍ കപ്പില്‍ കേരളത്തിന്റെ കെ.ടി. ഇര്‍ഫാന് സ്വര്‍ണം

ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന്റെ കെ.ടി. ഇര്‍ഫാന് സ്വര്‍ണം. 20 കിലോ മീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ സ്വര്‍ണം നേടിയത്.
പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ് ജോസഫും ലോങ് ജംപില്‍ എം.എ പ്രജുഷയുമാണ് നേരത്തെ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 800 മീറ്ററില്‍ കേരളത്തിന്റെ ജിന്‍സന്‍ ജോസഫ് വെങ്കലം നേടിയപ്പോള്‍ വനിതകളുടെ ലോങ് ജംപില്‍ ജാര്‍ഖണ്ഡിനായി മല്‍സരിച്ച മലയാളിതാരം നീനു വെള്ളിയും നേടിയിരുന്നു.
രണ്ടാംദിനമായ ഇന്നലെ കേരളത്തിന് രണ്ടു വെള്ളിമെഡലുകള്‍ കൂടി ലഭിച്ചിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍.അനുവും പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് സി. എബ്രഹാമുമാണ് കേരളത്തിനായി ഇന്നലെ വെള്ളി മെഡല്‍ നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha