ഇന്ത്യ ഹിന്ദു രാഷ്‌ട്രമെന്ന് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്

ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമാണെന്നും ഹിന്ദുത്വം അതിന്റെ മുഖമുദ്രയാണെന്നും ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്. മറ്റു മതങ്ങളെ സ്വന്തം ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിനു കഴിയുമെന്നും വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കാനാണ് അടുത്ത അഞ്ചുവര്‍ഷം പ്രയത്‌നിക്കേണ്ടത്. ഒരേ സ്‌ഥലത്തു നിന്ന് കുടിവെള്ളം എടുക്കാനും ഒരേ സ്‌ഥലത്ത് പ്രാര്‍ഥിക്കാനും മരിച്ചാല്‍ ഒരേ സ്‌ഥലത്തു ചിതയൊരുക്കാനും കഴിയണമെന്നും പറഞ്ഞു.
ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷുകാര്‍ എന്ന് വിളിക്കാമെങ്കില്‍ ഹിന്ദുസ്‌ഥാനികളെ ഹിന്ദുക്കള്‍ എന്ന് വിളിക്കാമെന്നും അദ്ദേഹം ഫറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha