വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമെന്ന് അരുണ്‍ ജെയ്‌റ്റലി

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നടത്തുന്ന എതു ആക്രമണത്തെയും ശക്തമായി നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്‌റ്റലി പറഞ്ഞു. അമൃത്‌സറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്‌ട്ര അതിര്‍ത്തി രേഖ കാക്കുന്ന സൈനികരെ അദ്ദേഹം സന്ദര്‍ശിച്ചു. കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് ഒപ്പമുണ്ടായിരുന്നു.
തിങ്കളാഴ്‌ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ജെയ്‌റ്റലിയുടെ പ്രതികരണമുണ്ടായത്. പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha