പാക്കിസ്‌ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

പാക്കിസ്‌ഥാനുമായി ഈ മാസം 25നു നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള പാക്കിസ്ഥാന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച റദ്ദാക്കിയത്. ജമ്മു കശ്‌മീര്‍ ഡമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടിയുടെ നേതാവ് ഷബീര്‍ ഷാ തിങ്കളാഴ്‌ച വൈകിട്ട് പാക്കിസ്‌ഥാന്‍ ഹൈക്കമ്മിഷനിലെത്തി ചര്‍ച്ച നടത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യ ഔദ്യോഗിക ചര്‍ച്ചകള്‍ റദ്ദാക്കുന്ന വിവരം പ്രഖ്യാപിച്ചത്. ഇന്ത്യയും പാക്കിസ്‌ഥാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നീക്കത്തിന് ഇതോടെ തിരിച്ചടിയായി.
വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്ങും പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയും തമ്മില്‍ ഇസ്‌ലാമാബാദിലാണു ചര്‍ച്ച നടത്താനിരുന്നത്. `ഇന്ത്യയുമായി ചര്‍ച്ച നടത്തണമോ വിഘടനവാദികളുമായി സംസാരിക്കണമോ-രണ്ടില്‍ ഒന്ന് പാക്കിസ്‌ഥാന് തീരുമാനിക്കാം എന്നാണ് ഇന്ത്യന്‍ നിലപാട്.
`ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്‌ഥാന്‍ തുടര്‍ന്നും ഇടപെടുന്നതിനെ ഒരു വിധത്തിലും വച്ചു പൊറുപ്പിക്കാനാവില്ല. ഇതു പാക്കിസ്‌ഥാന്റെ ആത്മാര്‍ഥതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. പ്രധാനമന്ത്രി മേയ്‌മാസത്തില്‍ മുന്നോട്ടുവച്ച ക്രിയാത്മകമായ നയതന്ത്ര ശ്രമങ്ങളെ തുരങ്കം വയ്‌ക്കുന്ന നടപടിയാണിത്-വിദേശകാര്യ വക്‌താവ് സയ്യിദ് അക്‌ബറുദ്ദീന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha