ഫേസ്ബുക്കിലൂടെ സെക്സ് ചാറ്റ്; വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതിങ്ങനെ

പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐക്ക് രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് വ്യോമസേനാ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹ പിടിയിലായി. ഇയാൾ ഐ.എസ്.ഐ. ഏജന്റുമാരുടെ ഹണി ട്രാപ്പില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മോഡലുകളെന്ന വ്യാജേന രണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ വഴിയാണ് ഐ.എസ്.ഐ. ഏജന്റുമാര്‍ മര്‍വാഹയെ കെണിയില്‍ വീഴ്ത്തിയത്.
സെക്സ് ചാറ്റിലൂടെ അടുപ്പം സ്ഥാപിക്കുകയും രഹസ്യരേഖകള്‍ കൈക്കലാക്കുകയായിരുന്നു. പരിശീലനത്തിന്റെയും ഗഗന്‍ ശക്തി എന്ന പേരിലുള്ള വ്യോമാഭ്യാസ പ്രകടനത്തിന്റെയും രേഖകളാണു ചോര്‍ന്നത്. വ്യോമാഭ്യാസത്തിന്റെ രേഖകളും ചോര്‍ന്നു. പട്യാല ഹൗസിലെ കോടതിയില്‍ ഹാജരാക്കിയ മര്‍വാഹയെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. വ്യോമസേനാ ആസ്ഥാനത്തെ പരിശീലനവുമായി ബന്ധപ്പെട്ട രേഖകളുടെ ചിത്രങ്ങളെടുത്ത് വാട്സ്‌ആപ്പ് വഴി കൈമാറുകയായിരുന്നെന്ന് അറസ്റ്റ് സ്ഥിരീകരിച്ച ഡി.സി.പി: പ്രമോദ് കുഷ്വാഹ് പറഞ്ഞു. സംശയകരമായ പെരുമാറ്റത്തെത്തുടര്‍ന്ന് അരുണ്‍ മര്‍വാഹയെ വ്യോമസേന ജനുവരി 31 നു കസ്റ്റഡിയിലടുത്തിരുന്നു. മര്‍വാഹ പണം വാങിയതായി ഇതുവരെ തെളിവില്ലെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























