കാമുകിയുടെ ഡിമാന്റ് നിറവേറ്റാൻ മകൻ ലക്ഷ്യം വച്ചത് അച്ഛന്റെ ജോലിയിൽ; പിതാവ് മരിക്കുന്ന ഒഴിവില്‍ സര്‍ക്കാര്‍ ജോലി കിട്ടുന്നതിന് അച്ഛനെ കഴുത്തറുത്ത് കൊന്നു

ഏറെ നാളത്തെ പ്രണയം വിവാഹത്തിലെത്തിയപ്പോൾ കാമുകിയ്ക്ക് ഡിമാൻഡ് സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ. മകൻ ലക്ഷ്യം വച്ചത് അച്ഛന്റെ സർക്കാർ ജോലിയിലും. പിതാവ് മരിക്കുന്ന ഒഴിവില്‍ സര്‍ക്കാര്‍ ജോലി കിട്ടുന്നതിന് 22 വയസുകാരന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു. യു.പിയിലെ മീററ്റിലാണ് സംഭവം.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മരിച്ചത്. പിതാവ് മരിച്ചാല്‍ ആശ്രിത നിയമനമായി ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇയാളുടെ മകന്‍ തരുണ്‍പാല്‍ പിതാവിനെ കഴുത്തറുത്ത് കൊന്നത്. വയലില്‍ കൃഷി നോക്കാന്‍ പോയ പിതാവിനെ പിന്തുടര്‍ന്ന് സുഹൃത്തിന്റെസഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.
പോലീസിന്റെ അന്വേഷണത്തില്‍ ചന്ദ്രപാലിന്റെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. 2016ല്‍ സി.ആര്‍.പി.എഫിന്റെ എഴുത്തുപരീക്ഷ വിജയിച്ച തരുണ്‍പാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഒടുവില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മറ്റ് വഴിയൊന്നും മുന്നില്‍ തെളിയാതെ വന്നതോടെയാണ് ഇയാള്‍ പിതാവിനെ ഇല്ലാതാക്കിയത്.
https://www.facebook.com/Malayalivartha
























