ശസ്ത്രക്രിയ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയോട് മദ്രസാ അധ്യാപകന്റെ കണ്ണില്ലാത്ത ക്രൂരത

ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ഏഴാം ക്ലാസുകാരനു മദ്രസാ അധ്യാപകന്റെ മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയെത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ. ക്ലാസിലെത്താതിരുന്നതു ശസ്ത്രക്രിയയ്ക്കു വിധേയനായതുമൂലമാണെന്നു കുട്ടി പറഞ്ഞതു വിശ്വസിക്കാതെ അധ്യാപകന്‍ ശിക്ഷിച്ചത് 330 സിറ്റ്അപ്പിന്. ശിക്ഷയ്‌ക്കൊടുവില്‍ ആരോഗ്യനില വഷളായതോടെ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ഘനാക്കൂലിലെ മദ്രസയിലാണു സംഭവമുണ്ടായത്. അക്വിബ് മല്ലിക് എന്ന കുട്ടി ഒരാഴ്ചയായി ക്ലാസില്‍ എത്തിയിരുന്നില്ല. അതിനുള്ള ശിക്ഷയായാണ് അധ്യാപകന്‍ മിധു ഖാന്‍, മല്ലിക്കിനെക്കൊണ്ട് 330 സിറ്റ്അപ്പുകള്‍ എടുപ്പിച്ചത്. രോഗബാധിതനാണെന്നും കുടലുവീക്ക ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ടെന്നും കുട്ടി പറഞ്ഞെങ്കിലും അതു വകവയ്ക്കാതെയായിരുന്നു ശിക്ഷാനടപടി. രണ്ടാമതും ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിക്കിടക്കയിലായ കുട്ടി ടിവി ചാനലുകളോടു വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്.
കുട്ടി ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന് അറിഞ്ഞിരുന്നില്ലെന്നും സിറ്റ് അപ്പ് എടുക്കാന്‍ നിര്‍ബന്ധിച്ചില്ലെന്നുമാണ് മിധു ഖാന്റെ പ്രതികരണം. മിധുഖാന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്ന് മദ്രസയിലെ പ്രധാന അധ്യാപകന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























