പരീക്ഷാഭയം ഉത്തര്‍പ്രദേശില്‍ 10 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയില്ല

ഉത്തര്‍ പ്രദേശില്‍ നടന്ന പൊതു പരീക്ഷ കഠിനമായ ചോദ്യങ്ങള്‍ ഭയന്ന് 10 ലക്ഷം കുട്ടികള്‍ എഴുതിയില്ല. കോപ്പിയടി ഒഴിവാക്കാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് പരീക്ഷ എഴുതാതിരിക്കുന്ന കുട്ടികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പരീക്ഷ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പിയടിയില്ലാത്ത പരീക്ഷക്ക് ആഹ്വാനം ചെയ്തപ്പോള്‍ 10 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയില്ല. ഇതാണ് അവസ്ഥ. ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരന്നു ആദിത്യനാഥ്.
കുട്ടികള്‍ക്കിടയില്‍ പരീക്ഷാപ്പേടി വളര്‍ന്നിട്ടുണ്ട്. പരീക്ഷകള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ എന്തു ചെയ്യാമെന്നാണ് ഇനി ചിന്തിക്കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കരുത്. മാത്രമല്ല, പരീക്ഷയെ നേരിടാന്‍ പാകത്തില്‍ നല്ല പഠനാന്തരീക്ഷവും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























