കുടുംബ വഴക്കിനിടെ ഭാര്യയെ മൃഗങ്ങളുടെ തോലുരിക്കുന്ന കത്തികൊണ്ട് കുത്തിക്കൊന്നു ; ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ദാസിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുടുംബ വഴക്കിനിടെ ആറു വര്‍ഷം മുന്‍പാണ് കൊലപാതകം നടന്നത്. മൃഗങ്ങളുടെ തോലുരിക്കുന്ന കത്തികൊണ്ടായിരുന്നു ഇയാള്‍ ഭാര്യയെ ആക്രമിച്ചത്.
ഭാര്യയുടെ തലയ്‌ക്കേറ്റ മുറിവ് മാരകമാണെന്നും തലയോട്ടി വരെ തകര്‍ന്നുപോയെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രകോപനം കൂടാതെയാണ് യുവാവ് ഭാര്യയെ ആക്രമിച്ചതെന്നും കോടതി കണ്ടെത്തി. അതിക്രൂരമായ ആക്രമണമാണ് നടത്തിയെത്തും കോടതി വ്യക്തമാക്കി.
2012 ഒക്‌ടോബര്‍ 31നും നവംബര്‍ ഒന്നിനും മധ്യേ രാത്രിയാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. കുടുംബ വഴക്കിനിടെ തോലുരിക്കുന്ന കത്തി കൊണ്ട് 21 തവണ കുത്തുകയും ഇഷ്ടിക കൊണ്ട് ഇടിച്ചുമായിരുന്നു കൊലപാതകം. അതേസമയം, തന്നെ കേസില്‍ പെടുത്തുകയായിരുന്നുവെന്നാണ് ദാസ് പറയുന്നത്. ദാസിന്റെ ഭൂ ഉടമയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























