റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ കൊലപാതകം;ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ വെറുതേ വിട്ടു

ഡല്‍ഹി റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ വെറുതേ വിട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കുട്ടിയെ കൊലപ്പെടുത്തിയത് ഇയാളല്ലെന്ന് നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ സ്കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 2017 സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് നിലയില്‍ പ്രദ്യുമ്നനെ കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് പ്രദ്യുമ്നന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്
https://www.facebook.com/Malayalivartha


























